
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. റിയാദിൽ നിന്ന് 600 കിലോമീറ്ററകലെ വാദി ദവാസിറിൽ മലപ്പുറം പെരിന്തൽ മണ്ണ ചെറുകര സ്വദേശി ഹംസ (56) ആണ് മരിച്ചത്. കൊവിഡ് ബാധിതനായി രണ്ടാഴ്ചയായി വാദി ദവാസിർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആരോഗ്യനില വഷളാവുകയും ശ്വാസതടസം ഉണ്ടാവുകയും ചെയ്‍തതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്ന് ഉച്ചക്ക് 12 മണിയോടെ അന്ത്യം സംഭവിച്ചു. ഏറെ കാലമായി വാദി ദവാസിറിൽ ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ കുന്നത്ത് മുഹമ്മദ് കുട്ടി, ഭാര്യ: സുമയ്യ, മക്കൾ: സുമിന, സനൂപ്, മരുമകൻ: മുഹമ്മദലി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam