ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Published : Apr 15, 2020, 10:43 AM ISTUpdated : Apr 15, 2020, 10:44 AM IST
ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Synopsis

ഹോട്ടല്‍‍ ജീവനക്കാരനായ ഇബ്രാഹിം ആറുമാസം മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് എത്തിയത്.

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പോത്തു വെട്ടിപ്പാറ സ്വദേശിയായ പുതിയൊടി ഇബ്രാഹിം(വീരാന്‍ കുട്ടി 49)ആണ് മരിച്ചത്. റിയാദിന് സമീപം അല്‍-ജില്ലയില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്.

ഹോട്ടല്‍‍ ജീവനക്കാരനായ ഇബ്രാഹിം ആറുമാസം മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് എത്തിയത്. റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങിന്റെയും അല്‍ ജില്ലയിലെ സാമൂഹിക പ്രവര്‍ത്തകന്റെയും നേതൃത്വത്തില്‍ മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. ഭാര്യ: സഫിയ്യ, മക്കള്‍: അന്‍വര്‍ സാദിഖ്, റുബീന, റിഫ്‌ന. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗൾഫ് മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ; ജിദ്ദയിൽ ജിസിസി അസാധാരണ ഉച്ചകോടി
ഒരാഴ്ചക്കിടെ നാടുകടത്തിയത് 17,368 പ്രവാസികളെ; സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി തുടരുന്നു