ഉറക്കത്തിനിടെ മസ്തിഷ്കാഘാതം; പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Apr 11, 2020, 12:02 PM IST
Highlights

25 വര്‍ഷത്തിലധികമായി ഡ്രൈവറായി ജോലി ചെയ്യുന്ന മുഹമ്മദലി നാലുമാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരികെയെത്തിയത്.

തായിഫ്: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് സൗദിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കോട്ടപ്പുറം സ്വദേശി മോതിരപീടിക മുഹമ്മദലിയാണ് മരിച്ചത്. 

തായിഫ് അല്‍ ഖുറുമയിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെ ഒരാഴ്ചയായി തായിഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.25 വര്‍ഷത്തിലധികമായി ഡ്രൈവറായി ജോലി ചെയ്യുന്ന മുഹമ്മദലി നാലുമാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരികെയെത്തിയത്. ഭാര്യയും മൂന്നു മക്കളുമുണ്ട്.
 

click me!