
റിയാദ്: സൗദി അറേബ്യയിൽ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ കൊല്ലം ഇരവിപുരം സ്വദേശി ബിജു നെൽസൺ (47) ആണ് ശനിയാഴ്ച മരിച്ചത്. ഒരാഴ്ചയായി രോഗം ബാധിച്ച് ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 25 വർഷമായി സൗദിയിലുള്ള അദ്ദേഹം ജുബൈലിൽ ഇലക്ട്രിക് എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: നെൽസൺ, മാതാവ്: എൽസി, ഭാര്യ: സിബിലി. മക്കൾ: ബിബിൻ, സിബിൻ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam