അവധി കഴിഞ്ഞ് ഒരാഴ്‍ച മുമ്പ് തിരിച്ചെത്തിയ പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

Published : May 09, 2021, 11:05 AM IST
അവധി കഴിഞ്ഞ് ഒരാഴ്‍ച മുമ്പ് തിരിച്ചെത്തിയ പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

Synopsis

അവധിക്ക് നാട്ടില്‍ പോയ മുഹമ്മദ് ബഷീറിന് കൊവിഡ് പ്രതിസന്ധി കാരണം ഒരു വര്‍ഷത്തോളമായി മടങ്ങിയെത്താന്‍ സാധിച്ചിരുന്നില്ല. 

റിയാദ്: അവധിക്ക് ശേഷം ഒരാഴ്‍ച മുമ്പ് സൗദി അറേബ്യയില്‍ തിരിച്ചെത്തിയ മലയാളി മരിച്ചു. കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി മുഹമ്മദ് ബഷീറാണ് (50) മരണപ്പെട്ടത്. അല്‍കോബാറിലെ താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

അവധിക്ക് നാട്ടില്‍ പോയ മുഹമ്മദ് ബഷീറിന് കൊവിഡ് പ്രതിസന്ധി കാരണം ഒരു വര്‍ഷത്തോളമായി മടങ്ങിയെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഏപ്രില്‍ പകുതിയോടെ ബഹ്റൈനില്‍ എത്തുകയും തുടര്‍ന്ന് കഴിഞ്ഞയാഴ്‍ച സൗദി അറേബ്യയില്‍ തിരിച്ചെത്തുകയുമായിരുന്നു. പുതിയ വളപ്പില്‍ ആലിക്കുട്ടിയുടെയും ഖദീജയുടെയും മകനാണ്.  ഭാര്യ- സക്കീന. മക്കള്‍ - അഷ്‍ഫാഖ് മുഹമ്മദ്, സിതാര, അശ്‍മില്‍ മുഹമ്മദ്.

മൃതദേഹം ദമ്മാം മെഡിക്കല്‍ ടവര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്‍പോണ്‍സറുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഇഖ്‍ബാല്‍ ആനമങ്ങാടിന്റെ നേതൃത്വത്തില്‍ അല്‍കോബാര്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിഭാഗം രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും
സൗദിയിലെ അമീർ സുൽത്താൻ വ്യോമതാവളത്തിന് നേരെയും ഇറാന്റെ ആക്രമണ ശ്രമം; ഏഴ് ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയം