വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

Published : Mar 23, 2021, 05:49 PM IST
വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

Synopsis

അല്‍ റായില്‍ നിന്ന് അബ്ബാസിയയിലേക്ക് വരുന്ന വഴിയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് സിക്സ്ത്ത് റിങ് റോഡിലെ ഡിവൈഡറില്‍ ഇടിച്ചാണ് വാഹനം നിന്നത്. 

കുവൈത്ത് സിറ്റി: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ വടക്കേക്കാട് കൊച്ചന്നൂര്‍ പൊന്നഞ്ചാത്തയില്‍ മുഹമ്മദ് (59) ആണ് മരിച്ചത്.

സമീപകാലത്ത് ഹൃദയ ശസ്‍ത്രക്രിയ കഴിഞ്ഞയാളായിരുന്നു. കുവൈത്തില്‍ അല്‍ റായില്‍ നിന്ന് അബ്ബാസിയയിലേക്ക് വരുന്ന വഴിയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് സിക്സ്ത്ത് റിങ് റോഡിലെ ഡിവൈഡറില്‍ ഇടിച്ചാണ് വാഹനം നിന്നത്. ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ - ഹസീന, മക്കള്‍ - റിത്‍യാന, രഹന, റയ്‍ഹാന.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിയമലംഘകർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്, നൂറുകണക്കിന് വാഹനങ്ങൾ പിടിച്ചെടുത്തു
പ്രവാസി മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു