
മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. ആലപ്പുഴ ചേർത്തല ചിറായിൽ വീട്ടിൽ വെങ്കിടേശ്വര പിള്ളയുടെ മകൻ സുരേഷ് കുമാർ (54) ആണ് ഒമാനിലെ സൂറിൽ മരണപ്പെട്ടത്. ഒന്‍പത് വർഷത്തോളമായി സുരേഷ് കുമാർ സൂറിലെ ഒരു ഹോട്ടലിൽ കുക്കായി ജോലി ചെയ്തു വരികയായിരുന്നു.
കൊവിഡിനെ തുടർന്ന് ഒരു മാസത്തോളമായി സൂറിലെ ആശുപത്രിയിൽ കഴിയുകയായിരുന്നു. ന്യുമോണിയയാണ് മരണകാരണമായത്. നടപടിക്രമങ്ങൾക്ക് ശേഷം സോഹാറിൽ മൃതദേഹം സംസ്‍കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: രാജമ്മ. ഭാര്യ: ലത. മക്കൾ: അഖിൽ സുരേഷ് കുമാർ, നന്ദന സുരേഷ് കുമാർ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam