ലണ്ടനിൽ രാവിലെ നടക്കാനിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

Published : May 12, 2026, 08:03 AM IST
georgy

Synopsis

ലണ്ടനിൽ രാവിലെ നടക്കാനിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ഹാറോവിലെ റെജന്‍റ്സ് പ്ലേസ് ലൗട്ടണിൽ താമസിച്ചിരുന്ന ആലപ്പുഴ സ്വദേശിയാണ് മരിച്ചത്. മറ്റ് യാത്രക്കാര്‍ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലണ്ടൻ: യുകെയിൽ രാവിലെ നടക്കാനിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ലണ്ടനിലെ ഹാറോവിൽ കുടുംബമായി താമസിച്ചിരുന്ന ചാർട്ടേഡ് അക്കൗണ്ടന്‍റ് ജോര്‍ജി ആംബ്രയിൽ മാത്യു (47) ആണ് മരണപ്പെട്ടത്. കുഴഞ്ഞുവീണ ജോർജിയെ മറ്റ് യാത്രക്കാര്‍ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിപുലമായ സൗഹൃദവലയവും സമൂഹബന്ധങ്ങളും സൂക്ഷിച്ചു പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ജോര്‍ജി. യുകെയിലെ മലയാളി സാംസ്കാരിക-സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഹാറോവിലെ റെജന്റ്സ് പ്ലേസ് ലൗട്ടണിലായിരുന്നു താമസം. ആലപ്പുഴ തലവടി സ്വദേശിയാണ്. ഭാര്യ: റെൻജു. മകൾ: കാരൻ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രഹസ്യവിവരം ലഭിച്ചതോടെ അന്വേഷണം; രണ്ട് കിലോ കഞ്ചാവും ഹാഷിഷും ക്രിസ്റ്റൽ മെത്തുമായി രണ്ട് പ്രവാസികൾ കുവൈത്തിൽ പിടിയിൽ
മെയ് 15 മുതൽ വിദേശ പര്യടനത്തിന് മോദി; അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും