യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീൽ; അന്തിമവാദം പൂ‍ർത്തിയായി,മരണശിക്ഷ ഒഴിവാക്കണമെന്നാവശ്യം

Published : Dec 28, 2021, 04:31 PM ISTUpdated : Dec 28, 2021, 06:15 PM IST
യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീൽ; അന്തിമവാദം പൂ‍ർത്തിയായി,മരണശിക്ഷ ഒഴിവാക്കണമെന്നാവശ്യം

Synopsis

യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ 2017ൽ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയയെ സനായിലെ കോടതി നേരത്തെ വധശിക്ഷയ്ക്ക് വിധിച്ചത്.

യമൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ (Nimisha Priya) അപ്പീലിൽ അന്തിമവാദം പൂ‍ർത്തിയായി. വിധശിക്ഷ ജീവപര്യന്തമായെങ്കിലും കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. തിങ്കളാഴാചയാണ് സനായിലെ കോടതിയിൽ അപ്പീലിലെ അവസാന സിറ്റിങ്.

യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ 2017ൽ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയയെ സനായിലെ കോടതി നേരത്തെ വധശിക്ഷയ്ക്ക് വിധിച്ചത്. തുടർന്ന് യമനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് അപ്പീൽ കോടതിയെ സമീപിച്ചത്. യമൻ പൗരൻ തന്നെ തടഞ്ഞുവെച്ച് ആക്രമിച്ചെന്നും രക്ഷപെടുന്നതിനിടെയാണ് കൊലപാതകമെന്നുമാണ് വാദം. മാനുഷിക പരിഗണനയും സ്ത്രീയെന്ന പരിഗണനയും നൽകി മരണശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വിട്ടയ്ക്കുകയോ വേണമെന്നാണ് ആവശ്യം. അപ്പീൽ കോടതിയിലെ വാദം പൂ‍ർത്തിയായി.

ഹർജിക്കാരിയുടെ അഭിഭാഷകന് കൂടുതലായെന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിനാണ് തിങ്കളാഴ്ച അപ്പീൽ വീണ്ടും പരിഗണിക്കുന്നത്. ഒന്നുകിൽ അന്നുതന്നെ ഉത്തരവ് പറയുകയോ അല്ലെങ്കിൽ ഉത്തരവിനായി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയോ ചെയ്തു. വിചാരണക്കോടതി നൽകിയ മരണ ശിക്ഷ ശരിവെച്ചാൽ യമനിലെ പ്രസിഡന്‍റ് അധ്യക്ഷനായ സുപ്രീം ജു‍ഡീഷ്യൽ കൗൺസിലിനെ സമീപിക്കാനാണ് തീരുമാനം. എന്നാൽ അപ്പീൽ കോടതിയിലേതടക്കം വിസ്താര നടപടികളിൽ പിഴവുണ്ടെന്ന് ബോധ്യപ്പെട്ടെങ്കിൽ മാത്രമേ കൗൺസിൽ പരിഗണിക്കൂ എന്ന കടമ്പയുണ്ട്. ദയാഹ‍ർജി സുപ്രീംകൗൺസിൽ പരിഗണിക്കാറില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ