ചികിത്സയിലായിരുന്ന മലയാളി നഴ്സ് ലിവര്‍പൂളില്‍ മരിച്ചു

Published : Feb 13, 2023, 01:51 PM IST
ചികിത്സയിലായിരുന്ന മലയാളി നഴ്സ് ലിവര്‍പൂളില്‍ മരിച്ചു

Synopsis

ലിവര്‍പൂളിലെത്തിയതിന് പിന്നാലെ ക്ഷീണം അനുഭവപ്പെട്ട അനുവിനെ ലിവര്‍പൂള്‍ റോയല്‍ ആശുപത്രിയിലും പിന്നീട് റോയല്‍ ക്ലാറ്റര്‍ബ്രിഡ്ജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. 

ലിവര്‍പൂള്‍: മലയാളി നഴ്സ് യുകെയിലെ ലിവര്‍പൂളില്‍ മരിച്ചു. കോട്ടയം പാലാ സ്വദേശിയും ലിവര്‍പൂള്‍ ഹാര്‍ട്ട് ആന്റ് ചെസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‍സുമായ മാര്‍ട്ടിന്‍ വി ജോര്‍ജിന്റെ ഭാര്യ അനു മാര്‍ട്ടിന്‍ (37) ആണ് മരിച്ചത്. മാഞ്ചസ്റ്റര്‍ റോയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം.

നഴ്‍സായ അനു കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി അര്‍ബുദ രോഗ ബാധിതയായി ചികിത്സയിലായിരുന്നു. 2011 മുതല്‍ 2019 വരെ മസ്‍കത്തില്‍ ജോലി ചെയ്‍തിരുന്ന അനുവിന് പിന്നീട് ബ്ലഡ് ക്യാന്‍സര്‍ സ്ഥിരീകരിച്ചതോടെ ചികിത്സയിലായിരുന്നു. മജ്ജ മാറ്റിവെയ്ക്കല്‍ ശസ്‍ത്രക്രിയയിലൂടെ രോഗം ഏതാണ്ട് ഭേദമായിരുന്നു. നാല് മാസം മുമ്പാണ് ഭര്‍ത്താവ് മാര്‍ട്ടില്‍ ലിവര്‍പൂളില്‍ എത്തിയത്. മൂന്നാഴ്ച മുമ്പ് അനുവും ഭര്‍ത്താവിന്റെ അടുത്തെത്തി. 

ലിവര്‍പൂളിലെത്തിയതിന് പിന്നാലെ ക്ഷീണം അനുഭവപ്പെട്ട അനുവിനെ ലിവര്‍പൂള്‍ റോയല്‍ ആശുപത്രിയിലും പിന്നീട് റോയല്‍ ക്ലാറ്റര്‍ബ്രിഡ്ജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. കഴിഞ്ഞയാഴ്ച ആരോഗ്യനില കൂടുതല്‍ വഷളായതോടെ മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറി ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സ തുടരുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. വയനാട് മാനന്തവാടി കാട്ടിക്കുന്ന് വടക്കേടത്ത് വി.പി ജോര്‍ജിന്റെയും ഗ്രേസിയുടെയും മകളാണ് അനു. ഏഴും മൂന്നും വയസുള്ള രണ്ട് പെണ്‍കുുട്ടികളുണ്ട്.

Read also:  തണുപ്പകറ്റാൻ മുറിയിൽ കരി കത്തിച്ചു; വിഷവാതകം ശ്വസിച്ച് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം