ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു

Published : Jul 13, 2021, 11:20 PM ISTUpdated : Jul 13, 2021, 11:41 PM IST
ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു

Synopsis

റൂവിയിലെ ഒരു സ്വകര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന അവര്‍  ഇന്ന് വൈകുന്നേരം ഒമാൻ സമയം 05:30നാണ് മരണപ്പെട്ടത് .

മസ്‍കത്ത്: കൊവിഡ് ബാധിച്ച് ഒമാനില്‍ ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു. കോട്ടയം കുമാരനല്ലൂർ സ്വദേശിനി  ദേവി  സുരേഷ്  (45) ആണ് മസ്‍കത്തിൽ മരണപ്പെട്ടത്. റൂവിയിലെ ഒരു സ്വകര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന അവര്‍  ഇന്ന് വൈകുന്നേരം ഒമാൻ സമയം 05:30നാണ് മരണപ്പെട്ടത് .

'ബുൾഫിന്ഗർ  ടീബോഡിൻ' കമ്പനിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന സുരേഷ് കുമാറിന്റെ ഭാര്യയാണ്. മസ്‌കത്തിലെ സാംസ്‌കാരിക, ജീവ കാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരുന്നു. മക്കൾ: സിദ്ധാർത്ഥ് സുരേഷ് (മൂന്നാം വർഷ എം.ബി.ബി.എസ്. വിദ്യാർഥി), രേഷ്‍മ സുരേഷ് (എൽ.എൽ.ബി ഒന്നാം വർഷ വിദ്യാർത്ഥിനി). നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം സോഹാറിൽ സംസ്‍കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎസ് സൈനിക നീക്കം അടുത്തോ? തങ്ങളുടെ പൗരന്മാരോട് ഉടൻ ഇറാൻ വിടാൻ നിർദേശം നൽകി സെർബിയയും സ്വീഡനും
സൗദിയിൽ നിർമ്മാണ വിസ്മയമായി തബൂക്ക് മസ്ജിദ്, കാലത്തെ അതിശയിപ്പിക്കുന്ന വാസ്തുവിദ്യാ മികവ്