
ലണ്ടന്‍: എട്ട് മാസം മുമ്പ് യു.കെയില്‍ എത്തിയ മലപ്പുറം സ്വദേശിനി മരിച്ചു. ഗ്ലോസ്റ്ററില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന മലപ്പുറം ചുങ്കത്തറ സ്വദേശിനി അഞ്ജു വിനോഷ് (34) ആണ് മരിച്ചത്. ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
യുകെയിലെ വോട്ടണ്‍ അണ്ടര്‍ എഡ്ജിലെ വെസ്റ്റ്ഗ്രീന്‍ ഹൗസ് കെയര്‍ ഹോമില്‍ സീനിയര്‍ കെയററായി ജോലി ചെയ്‍തിരുന്ന അഞ്ജു, ഇക്കഴിഞ്ഞ ഏപ്രില്‍ 23ന് കഠിനമായ തലവേദനയെ തുടര്‍ന്ന് സൗത്ത്മീഡ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പരിശേധനയില്‍ ട്യൂമര്‍ കണ്ടെത്തുകയും കഴിഞ്ഞ തിങ്കളാഴ്ച ശസ്‍ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു. സര്‍ജറിക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിനിടെ ബുധനാഴ്ചയോടെ സ്‍ട്രോക്ക് വന്നു. തുടര്‍ ചികിത്സ നടന്നുവരവെ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം.
നഴ്‍സിങ് ബിരുദധാരിയായ അഞ്ജു എട്ട് മാസം മുമ്പാണ് യുകെയില്‍ എത്തിയത്. അതിന് മുമ്പ് പഞ്ചാബിലെ റയാന്‍ സ്‍കൂളില്‍ നഴ്‍സായി ജോലി ചെയ്‍തിരുന്നു. ഭര്‍ത്താവ് ചുങ്കത്തറ പനമണ്‍ മേലേക്കരിപ്പാച്ചേരിയില്‍ വീട്ടില്‍ വിനോഷ് വര്‍ഗീസ് രണ്ടര മാസം മുമ്പാണ് ഡിപ്പന്‍ഡന്റ് വിസയില്‍ അഞ്ജുവിന്റെ അടുത്തെത്തിയത്. എട്ട് വയസുള്ള ഏക മകന്‍ അല്‍റൈന്‍ നാട്ടിലാണ്. ചുങ്കത്തറ മുതുകുളം അരിങ്ങട വീട്ടില്‍ തോമസ് അരിങ്ങടയുടെയും ബീന കുര്യാക്കോസിന്റെയും മകളാണ് അഞ്ജു വിനോഷ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ