ടിക് ടോകിലൂടെ യുവതിയെ അപമാനിച്ചു; യുഎഇയില്‍ 27കാരന്‍ അറസ്റ്റില്‍

By Web TeamFirst Published Sep 23, 2021, 6:19 PM IST
Highlights

പൊലീസ് നടത്തിയ അന്വേഷണത്തില്‍ 24 മണിക്കൂറിനകം തന്നെ യുവാവ് അറസ്റ്റിലായി. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. 

ഷാര്‍ജ: ടിക് ടോകിലൂടെ (Tik Tok) യുവതിയെ അപമാനിച്ച സംഭവത്തില്‍ പരാതിയെ തുടര്‍ന്ന് 27 വയസുകാരന്‍ അറസ്റ്റിലായി. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ ഭീഷണി മുഴക്കുകയായിരുന്നു. യുവതി ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷനില്‍ (Sharjah Public Prosecution) പരാതി നല്‍കിയതോടെ ഇയാള്‍ക്തെിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ 24 മണിക്കൂറിനകം തന്നെ യുവാവ് അറസ്റ്റിലായി. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം കടുത്ത നിയമനടപടികള്‍ ക്ഷണിച്ചുവരുത്തുമെന്ന് ഷാര്‍ജ പൊലീസ് മുന്നറിയിപ്പ് നല്‍കി. സാമൂഹിക മാധ്യമങ്ങിലൂടെയോ മറ്റേതെങ്കിലും ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയോ ഒരു വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതും എന്തെങ്കിലുമൊരു പ്രവൃത്തി ചെയ്യാനോ ചെയ്യാതിരിക്കാനോ നിര്‍ബന്ധിക്കുന്നതും യുഎഇയിലെ നിയമ പ്രകാരം കുറ്റകരമാണ്. രണ്ട് വര്‍ഷം  ജയില്‍ ശിക്ഷയും രണ്ടര ലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വലിയ കുറ്റകൃതങ്ങളാണെങ്കില്‍ ജയില്‍ ശിക്ഷ 10 വര്‍ഷമായി വര്‍ദ്ധിക്കുകയും ചെയ്യും. 

click me!