
മസ്‌കറ്റ് (ബിദായ): ഒമാനിലെ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദായ വിലായാത്തിലെ മണല്‍കൂനകളിലൂടെ അപകടമാവിധം വാഹനമോടിച്ച് അപകടത്തിലായ ഡ്രൈവറെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റു ചെയ്തു. വേണ്ടത്ര സുരക്ഷാ നിബന്ധനകള്‍ പാലിക്കാതെ വാഹനമോടിച്ചതിലൂടെ മറ്റ് യാത്രക്കാരുടെയും സഞ്ചാരികളുടെയും ഒപ്പം സ്വന്തം ജീവനും അപകടത്തിലാക്കിയതിനാണ് വാഹനത്തിന്‍റെ ഡ്രൈവറെ അറസ്റ്റ് ചെയ്തത്. വടക്കന്‍ ശര്‍ഖിയ പൊലീസ് കമാന്‍ഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam