
ദുബായ്: സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ച കുറ്റത്തിന് വിദേശിയെ അറസ്റ്റ് ചെയ്തതായി ദുബായ് പൊലീസ് അറിയിച്ചു. ആഫ്രോ-അറബ് വംശജനാണ് പിടിയിലായത്. അറബികളുടെ പരമ്പരാഗത വസ്ത്രം ധരിച്ച് സ്ത്രീകള്‍ക്കൊപ്പം നിന്ന ശേഷം നോട്ടുകെട്ടുകള്‍ സ്ത്രീകള്‍ക്ക് നേരെ എറിയുന്ന വീഡിയോയാണ് ഇയാള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്.
വീഡിയോ ദൃശ്യങ്ങള്‍ അറബികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും ഇയാള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് നിരവധി പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ നടപടികള്‍ക്കായി ഇയാളെ പ്രോസിക്യൂഷന് കൈമാറി. അറബികളുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കണമെന്നും അതിനെ അപമാനിക്കുന്ന തരത്തിലുള്ള വീഡീയോകള്‍ പ്രചരിപ്പിക്കരുതെന്നും ദുബായ് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam