കുടുംബ സംഗമത്തിനിടെ ഇസ്‍ലാമിനെ അപമാനിച്ചു; യുഎഇയില്‍ യുവാവിനെതിരെ കേസ്

Published : Jul 11, 2019, 04:33 PM IST
കുടുംബ സംഗമത്തിനിടെ ഇസ്‍ലാമിനെ അപമാനിച്ചു; യുഎഇയില്‍ യുവാവിനെതിരെ കേസ്

Synopsis

കുടുംബത്തിലെ അംഗങ്ങള്‍ ഒത്തുചേര്‍ന്ന ഒരു പരിപാടിയില്‍ വെച്ച് ഇയാള്‍ ഇസ്‍ലാമിനെ അപമാനിച്ച് സംസാരിച്ചുവെന്നും കുടുംബത്തെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് കേസ്.

അജ്‍മാന്‍: കുടുംബ സംഗമത്തിനിടെ ഇസ്‍ലാമിനെ അപമാനിച്ച കുറ്റത്തിന് യുഎഇയില്‍ യുവാവിനെതിരെ കേസ്. അജ്‍മാന്‍ പബ്ലിക് പ്രോസിക്യൂഷനാണ് നടപടികള്‍ പൂര്‍ത്തിയാക്കി ക്രിമിനല്‍ കോടതിയിലേക്ക് കേസ് കൈമാറിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തിലെ അംഗങ്ങള്‍ ഒത്തുചേര്‍ന്ന ഒരു പരിപാടിയില്‍ വെച്ച് ഇയാള്‍ ഇസ്‍ലാമിനെ അപമാനിച്ച് സംസാരിച്ചുവെന്നും കുടുംബത്തെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് കേസ്. ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കള്‍ അടക്കമുള്ളവര്‍ ഇയാള്‍ക്കെതിരെ പ്രോസിക്യൂഷന് മൊഴി നല്‍കിയിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടിലെ അടുക്കളയിൽ ജോലിക്കാരി മരിച്ച നിലയിൽ, ദേഹത്ത് പൊള്ളലേറ്റു, ഒടിവുകളും ചതവുകളും; രണ്ടുപേർ കുവൈത്തിൽ പിടിയിൽ
രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി നരേന്ദ്ര മോദി മടങ്ങി, യാത്രയാക്കി ഒ​മാ​ൻ പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി