കാമുകിയെ കാണാന്‍ പര്‍ദ്ദ ധരിച്ച് ഹോട്ടലിലെത്തി; യുവാവിനെ 'കുടുക്കി' പൊലീസ്

By Web TeamFirst Published Jun 20, 2021, 1:15 PM IST
Highlights

കാമുകനെ കാണാന്‍ ഹോട്ടലിലെത്തിയ യുവതി തന്റെ മകന്റെ പേരിലായിരുന്നു മുറി ബുക്ക് ചെയ്തത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാമുകിയെ കാണാന്‍ പര്‍ദ്ദയും ശിരോവസ്ത്രവും മുഖാവരണവും ധരിച്ച് ഹോട്ടല്‍ മുറിയിലെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംശയം തോന്നിയ ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ്, യുവാവിനെ ഒരു സ്ത്രീയ്‌ക്കൊപ്പം ഹോട്ടല്‍മുറിയില്‍ കണ്ടെത്തി. ഇരുവരും കുവൈത്ത് സ്വദേശികളാണ്. കാമുകനെ കാണാന്‍ ഹോട്ടലിലെത്തിയ യുവതി തന്റെ മകന്റെ പേരിലായിരുന്നു മുറി ബുക്ക് ചെയ്തത്. ആരും തിരിച്ചറിയാതിരിക്കാന്‍ സ്ത്രീകളുടെ വേഷത്തില്‍ ഹോട്ടലിലെത്തിയതായി സമ്മതിച്ച യുവാവ്, കാമുകിയെ കാണാന്‍ വേറെ മാര്‍ഗമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും പൊലീസിനോട് പറഞ്ഞു. യുവാവിനെയും യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!