യുഎഇയുടെ '100 മില്യന്‍ മീല്‍സ്' ക്യാമ്പയിനിന് മികച്ച പ്രതികരണം; ഒരാഴ്ചക്കിടെ ലക്ഷ്യം പകുതി പിന്നിട്ടു

Published : Apr 17, 2021, 12:16 PM ISTUpdated : Apr 17, 2021, 12:19 PM IST
യുഎഇയുടെ '100 മില്യന്‍ മീല്‍സ്' ക്യാമ്പയിനിന് മികച്ച പ്രതികരണം; ഒരാഴ്ചക്കിടെ ലക്ഷ്യം പകുതി പിന്നിട്ടു

Synopsis

കഴിഞ്ഞ റമദാന്‍ കാലത്ത് യുഎഇ പ്രഖ്യാപിച്ച '10 മില്യന്‍ മീല്‍സ്' ക്യാമ്പയിന്‍ വിപുലീകരിച്ചാണ് ഇത്തവണ '100 മില്യന്‍ മീല്‍സ്' പദ്ധതി ഒരുക്കുന്നത്.

അബുദാബി: റമദാനും കൊവിഡ് പ്രതിസന്ധിയും മുന്‍നിര്‍ത്തി യുഎഇ പ്രഖ്യാപിച്ച '100 മില്യന്‍ മീല്‍സ്' പദ്ധതിക്ക് മികച്ച പ്രതികരണം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതി പ്രഖ്യാപിച്ച് ഒരാഴ്ചക്കിടെ ലക്ഷ്യത്തിന്റെ 50 ശതമാനം പിന്നിട്ടു. ക്യാമ്പയിന്‍ ആരംഭിച്ച് അഞ്ച് ദിവസത്തിനകം 43 മില്യന്‍ ദിര്‍ഹം സമാഹരിക്കാന്‍ കഴിഞ്ഞതായി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ്(എം ബി ആര്‍ ജി ഐ)ഡയറക്ടര്‍ സാറ അല്‍ നുഐമി അറിയിച്ചു.

ദുബൈയില്‍ താമസിക്കുന്ന 115ഓളം രാജ്യങ്ങളിലെ പൗരന്മാര്‍, പൊതുജനങ്ങള്‍, സ്വകാര്യ കമ്പനികള്‍, താമസക്കാര്‍, ചാരിറ്റി സംഘടനകള്‍, സംരംഭകര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ചാരിറ്റി പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും ക്യാമ്പയിനിന് പിന്തുണ സ്വീകരിച്ച് സുഡാന്‍, ലബനാന്‍, ജോര്‍ദാന്‍, പാകിസ്ഥാന്‍, അങ്കോള, ഉഗാണ്ട, ഈജിപ്ത് എന്നിവ ഉള്‍പ്പെടെ 20 രാജ്യങ്ങളിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് റമദാനില്‍ ഭക്ഷണമെത്തിക്കുകയാണ് പദ്ധതി ലക്ഷ്യമാക്കുന്നത്.

കഴിഞ്ഞ റമദാന്‍ കാലത്ത് യുഎഇ പ്രഖ്യാപിച്ച '10 മില്യന്‍ മീല്‍സ്' ക്യാമ്പയിന്‍ വിപുലീകരിച്ചാണ് ഇത്തവണ '100 മില്യന്‍ മീല്‍സ്' പദ്ധതി ഒരുക്കുന്നത്. വികസ്വര രാജ്യങ്ങളിലെ പട്ടിണിയും പോഷകാഹാര കുറവും ഉണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനൊപ്പം ഭക്ഷ്യസുരക്ഷ സുസ്ഥിരമാക്കുകയുമാണ് ലക്ഷ്യമെന്ന് സാറ അല്‍ നുഐമി പറഞ്ഞു. 

ലോകത്തിന്‍റെ ഏത് കോണിലുള്ള ആളുകള്‍ക്കും 100 ദശലക്ഷം ഭക്ഷണപ്പൊതികൾ ക്യാമ്പയിനിന് ഒരു ദിർഹം മുതൽ സഹായം നൽകാം. വെബ്സൈറ്റ്: website www.100millionmeals.ae . ബാങ്ക് വഴി അയക്കാൻ– Dubai Islamic Bank account with IBAN no.:AE080240001520977815201. എസ്എംഎസ് (എത്തിസാലാത്ത്, ഡു) വഴി അയക്കുമ്പോൾ "Meal" എന്ന് ടൈപ്പ് ചെയ്യുക. വലിയ സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് 8004999 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, കനത്ത മഴയും കാറ്റും മൂലം നിരവധി വിമാനങ്ങൾ റദ്ദാക്കി, അറിയിപ്പുമായി എമിറേറ്റ്സ്
യുഎഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്, ദുബൈയിൽ വർക്ക് ഫ്രം ഹോം