
മനാമ: മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റൈനിന്റെ (എംഎഎസ്എസ്) ആഭിമുഖ്യത്തിൽ ഗുരുപൂർണിമാഘോഷം സംഘടിപ്പിച്ചു. ബഹ്റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ വെച്ചാണ് ആഘോഷം നടത്തിയത്. ബഹ്റൈൻ കോഓർഡിനേറ്റർ സുധീർ തിരുനിലത്ത് നേതൃത്വം നൽകിയ ചടങ്ങിൽ പാട്രൺ കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി സതീഷ് കുമാർ, ഭജന കോഓർഡിനേറ്റർ മനോജ് യു എന്നിവരും ചന്ദ്രൻ, സുരേഷ്, വിനയൻ, സന്തോഷ്, കേശവൻ നമ്പൂതിരി, ജഗന്നാഥ്, ഹരിമോഹൻ, ഷാജി, ശ്രീജിത്ത്, അനിത, വിനു, രാജു, വിനീത് തുടങ്ങിയ മറ്റ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
പാദാഭിഷേകം, ശ്രീലളിത സഹസ്രനാമാർച്ചന, ഭക്തി നിർഭരമായ ഭജൻസ്, സത്സംഗ് എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടന്നു. പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ