സൗദിയിൽ ലേഡീസ് ഷോപ്പുകളിൽ പുരുഷന്മാര്‍ക്കും ജോലി ചെയ്യാന്‍ അനുമതി

By Web TeamFirst Published Nov 27, 2018, 12:55 AM IST
Highlights

വനിതകളുടെ അബായ, അടിവസ്ത്രങ്ങള്‍, ചെരിപ്പുകള്‍, ബാഗുകള്‍, സുഗന്ധ ദ്രവ്യങ്ങൾ, കുട്ടികളുടെ റെഡിമേഡ് വസ്ത്രങ്ങള്‍ തുടങ്ങിയ 12 ഇനങ്ങളില്‍ പെട്ട സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപങ്ങളിലുള്ള ജോലികൾ സ്വദേശി വനിതകൾക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരുന്നത്. എന്നാൽ ഈ സ്ഥാപങ്ങളിൽ  സ്വദേശികളായ പുരുഷൻമാർക്കുകൂടി ജോലി ചെയ്യാവുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്തതായി തൊഴിൽ മന്ത്രി അഹമ്മദ് അൽ റാജിഹ് അറിയിച്ചു.

റിയാദ്: സൗദിയിൽ ലേഡീസ് ഷോപ്പുകളിൽ പുരുഷന്മാരെയും ജീവനക്കാരായി നിയമിക്കാമെന്നു തൊഴിൽ മന്ത്രാലയം. ശുചീകരണത്തിനും, സാധനങ്ങൾ കയറ്റി ഇറക്കുന്നതിനും വിദേശികളായ പുരുഷന്മാരെയും ജോലിക്കുവെയ്ക്കാമെന്നും മന്ത്രാലയം  അറിയിച്ചു.

വനിതകളുടെ അബായ, അടിവസ്ത്രങ്ങള്‍, ചെരിപ്പുകള്‍, ബാഗുകള്‍, സുഗന്ധ ദ്രവ്യങ്ങൾ, കുട്ടികളുടെ റെഡിമേഡ് വസ്ത്രങ്ങള്‍ തുടങ്ങിയ 12 ഇനങ്ങളില്‍ പെട്ട സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപങ്ങളിലുള്ള ജോലികൾ സ്വദേശി വനിതകൾക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരുന്നത്. എന്നാൽ ഈ സ്ഥാപങ്ങളിൽ  സ്വദേശികളായ പുരുഷൻമാർക്കുകൂടി ജോലി ചെയ്യാവുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്തതായി തൊഴിൽ മന്ത്രി അഹമ്മദ് അൽ റാജിഹ് അറിയിച്ചു.

ഈ സ്ഥാപനങ്ങളിൽ ശുചീകരണത്തിനായും സാധനങ്ങൾ കയറ്റിയിറക്കുന്നതിനും വിദേശികളെ ജോലിക്കുവെയ്ക്കാമെന്നും മന്ത്രാലയം അറിയിച്ചു. നേരത്തെ ഈ സ്ഥാപനങ്ങളിൽ പുരുഷന്മാർ ജോലിചെയ്യുന്നതിന് വിലക്കുണ്ടായിരുന്നു. വനിതകളുടെ വിവിധ വസ്തുക്കൾ വില്പന നടത്തുന്ന സ്ഥാപനങ്ങളിൽ പുരുഷന്മാർ ജോലി ചെയ്താലുള്ള  ശിക്ഷാ  നടപടികൾ  ഉൾപ്പടെ നേരത്തെ ഇറക്കിയ പത്തിലധികം ഉത്തരവുകളും തൊഴിൽ മന്ത്രാലയം റദ്ദു ചെയ്തു.

ഈ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാണെങ്കിലും പുതിയ തീരുമാനം പുറത്തുവന്നതോടെ  ഈ മേഖലയിൽ ജോലിചെയ്തിരുന്ന ഒരു വിഭാഗം വിദേശ തൊഴിലാളികൾക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

click me!