സൗദിയില്‍ വേനല്‍ കടുത്തു; ഉച്ചവിശ്രമം പ്രാബല്യത്തില്‍

By Web TeamFirst Published Jun 16, 2021, 2:33 PM IST
Highlights

രാജ്യത്തെ സ്വകാര്യമേഖലക്ക് ഈ തീരുമാനം ബാധകമാണ്. ചൂട് കടുത്തിരിക്കുന്നതിനാല്‍ പുറം ഭാഗങ്ങളില്‍ ഉച്ചവെയിലത്ത് ജോലി ചെയ്യുന്നത് തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയെ ബാധിക്കുമെന്ന് കണ്ടാണ് നിരോധനം.

റിയാദ്: സൗദിയില്‍ വേനല്‍ കടുത്തു. ഉച്ചവെയില്‍ ജോലി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച മുതലാണ് നിരോധനം പ്രാബല്യത്തിലായത്. സെപ്റ്റംബര്‍ 15 വരെ ഈ നിരോധനം തുടരും.

രാജ്യത്തെ സ്വകാര്യമേഖലക്ക് ഈ തീരുമാനം ബാധകമാണ്. ചൂട് കടുത്തിരിക്കുന്നതിനാല്‍ പുറം ഭാഗങ്ങളില്‍ ഉച്ചവെയിലത്ത് ജോലി ചെയ്യുന്നത് തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയെ ബാധിക്കുമെന്ന് കണ്ടാണ് നിരോധനം. മുഴുവന്‍ സ്ഥാപനങ്ങളും ഈ നിയമം നടപ്പാക്കണമെന്നും ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും സൗദി തൊഴില്‍ വകുപ്പ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!