കൊവിഡ് ചട്ടലംഘനം; ഖത്തറില്‍ ഷോപ്പിങ് മാളിലെ ജിംനേഷ്യം പൂട്ടിച്ചു

By Web TeamFirst Published Sep 17, 2020, 7:54 PM IST
Highlights

ഗേറ്റ് മാളിലെ ഫിറ്റ്നസ് സ്ഥാപനമാണ് 15 ദിവസത്തേക്ക് അടച്ചിടാന്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്. നടപടിയെടുത്ത വിവരം മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്‍തു.

ദോഹ: ഖത്തറില്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ജിംനേഷ്യം പൂട്ടിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് നടപടി എടുത്തത്. ഗേറ്റ് മാളിലെ ഫിറ്റ്നസ് സ്ഥാപനമാണ് 15 ദിവസത്തേക്ക് അടച്ചിടാന്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്. നടപടിയെടുത്ത വിവരം മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്‍തു. രാജ്യത്ത് കൊവിഡ് നിയന്ത്രിക്കുന്നതായി മന്ത്രാലയം നിര്‍ദേശിച്ച മുന്‍കരുതല്‍ നടപടികളില്‍ വീഴ്‍ച വരുത്തിയതിനാണ് നടപടിയെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.

click me!