ഒമാന്‍ കടലില്‍ നേരിയ ഭൂചലനം; യുഎഇയിലും പ്രകമ്പനം അനുഭവപ്പെട്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

By Web TeamFirst Published Apr 3, 2021, 7:03 PM IST
Highlights

മുസന്ദം ഗവര്‍ണറേറ്റിലെ ദിബ്ബയില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെ സമുദ്രത്തില്‍ അഞ്ച് കിലോമീറ്റര്‍ താഴെയായിരുന്നു പ്രഭവ കേന്ദ്രം. 

മസ്‍കത്ത്: ഒമാന്‍ കടലില്‍ ശനിയാഴ്‍ച നേരിയ ഭൂചലമുണ്ടായതായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്‍കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 2.55നാണ് ഉണ്ടായത്.

മുസന്ദം ഗവര്‍ണറേറ്റിലെ ദിബ്ബയില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെ സമുദ്രത്തില്‍ അഞ്ച് കിലോമീറ്റര്‍ താഴെയായിരുന്നു പ്രഭവ കേന്ദ്രം. ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടതായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. വളരെ ശക്തികുറഞ്ഞ പ്രകമ്പനങ്ങള്‍ മാത്രമാണ് യുഎഇയില്‍ അനുഭവപ്പെട്ടതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

click me!