
കാലിഫോര്‍ണിയ: ഒരാഴ്ച മുമ്പ് കാലിഫോര്‍ണിയയിലെ ഫ്രിമോണ്ടില്‍ നിന്ന് കാണാതായ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഥര്‍വ ചിഞ്ച്‍വഡ്ക്കറെ(19)യാണ് ആറടി താഴ്ചയില്‍ കീഴ്‌മേല്‍ മറിഞ്ഞ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഹൈവേ പെട്രോള്‍ അറിയിച്ചു.
കലവാറസ് ഹൈവേയില്‍ ആറടി താഴ്ചയില്‍ ചാരനിറത്തിലുള്ള ടൊയോട്ട കാര്‍ മറിഞ്ഞുകിടക്കുന്നതായി സൈക്കിള്‍ യാത്രക്കാരനാണ് പൊലീസില്‍ അറിയിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഡോഗ് ഫുഡ് വാങ്ങാനായി അഥര്‍വ വീട്ടില്‍ നിന്ന് കാറുമായി പുറത്തിറങ്ങിയത്. പിന്നീട് അഥര്‍വയെ കാണാതാകുകയായിരുന്നു. റോഡിലൂടെ കാര്‍ ഉരസിപോയതിനോ തെന്നി നീങ്ങിയതിന്റെയോ അടയാളങ്ങളൊന്നും സംഭവസ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam