
റിയാദ്: റിയാദില്‍ കഴിഞ്ഞ ദിവസം കാണാതായ മലയാളി വിദ്യാര്‍ത്ഥി മുഹമ്മദ് ശാമിലിനെ കണ്ടെത്തി. ബത്ഹയിലെ താമസസ്ഥലത്തിന് സമീപമുള്ള കെട്ടിടത്തില്‍ നിന്നാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. വ്യാഴാഴ്ച 11.30യോടെയാണ് മുഹമ്മദ് ശാമിലിനെ കാണാതായത്.
ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്യുന്ന യൂസഫ് കാക്കഞ്ചേരി എന്നയാളുടെ മകനാണ് മുഹമ്മദ് ശാമില്‍. പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി മോഡല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് ആശങ്കപ്പെട്ടിരുന്നു. കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ശേഷം വാട്സാപ്പില്‍ ഫോണ്‍ നമ്പര്‍ സഹിതം സന്ദേശവും അയച്ചിരുന്നു. കുട്ടിയെ കണ്ടെത്തിയതോടെ ഇനി ആ സന്ദേശം പ്രചരിപ്പിക്കരുതെന്ന് സാമൂഹിക പ്രവര്‍ത്തകനും ഐസിഎഫ് ചാപ്റ്റര്‍ പ്രസിഡന്‍റുമായ അഷ്റഫ് കുറ്റിയില്‍ അറിയിച്ചു.
Read More: യുഎഇ തീരത്ത് ടാങ്കറിന് തീപിടിച്ച് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു; നിരവധിപ്പേരെ കാണാതായി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ