അബുദാബിയില്‍ 24 ദിവസമായി കാണാതായിരുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി

By Web TeamFirst Published Aug 26, 2018, 6:13 PM IST
Highlights

മാനസിക രോഗിയായ മഹമൂദ് എന്ന സ്വദേശി പൗരനെ ഓഗസ്റ്റ് ആദ്യം മുതലാണ് വീട്ടില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് ഇയാള്‍ക്കായി ബന്ധുക്കള്‍ അന്വേഷണം നടത്തി വരികയായിരുന്നു.

അബുദാബി: ഓഗസ്റ്റ് ഒന്നിന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അല്‍ ബത്വീനിലെ പെട്രോള്‍ സ്റ്റേഷന് സമീപത്താണ് 34 വയസുള്ള യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്.

മാനസിക രോഗിയായ മഹമൂദ് എന്ന സ്വദേശി പൗരനെ ഓഗസ്റ്റ് ആദ്യം മുതലാണ് വീട്ടില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് ഇയാള്‍ക്കായി ബന്ധുക്കള്‍ അന്വേഷണം നടത്തി വരികയായിരുന്നു. ശക്തമായ ചൂടും ദാഹവും സഹിക്കാനാവാതെ കുഴഞ്ഞുവീണ് മരിച്ചതാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മണല്‍ നിറഞ്ഞ ഒറ്റപ്പെട്ട പ്രദേശത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ മറ്റ് ദുരൂഹതകളിലെന്നാണ് അബുദാബി പൊലീസിന്റെ വിലയിരുത്തല്‍.

click me!