ഖത്തറില്‍ മാസ്ക് ധരിക്കാത്തതിന് 130 പേര്‍ക്കെതിരെ നടപടി

By Web TeamFirst Published Nov 15, 2020, 6:54 PM IST
Highlights

ഒരേ കുടുംബത്തിലെ അംഗങ്ങളല്ലെങ്കില്‍ ഒരു കാറില്‍ പരമാവധി നാല് പേര്‍ക്കാണ് ഇപ്പോള്‍ സഞ്ചരിക്കാന്‍ അനുമതിയുള്ളത്. ഡ്രൈവര്‍ ഉള്‍പ്പെടെയാണ് ഈ എണ്ണം. 

ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായുള്ള നിര്‍ദേശം ലംഘിച്ച് മാസ്‍ക് ധരിക്കാതെ പുറത്തിറങ്ങിയ 130 പേര്‍ ഇന്ന് പിടിയിലായി. ഇവരെ ആഭ്യന്തര വകുപ്പ് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വാഹനങ്ങളില്‍ അനുവദനീയമായതില്‍ കൂടുതല്‍  യാത്രക്കാര്‍ സഞ്ചരിച്ചതിന് അഞ്ച് പേര്‍ക്കെതിരെയും നടപടിയെടുത്തു.

ഒരേ കുടുംബത്തിലെ അംഗങ്ങളല്ലെങ്കില്‍ ഒരു കാറില്‍ പരമാവധി നാല് പേര്‍ക്കാണ് ഇപ്പോള്‍ സഞ്ചരിക്കാന്‍ അനുമതിയുള്ളത്. ഡ്രൈവര്‍ ഉള്‍പ്പെടെയാണ് ഈ എണ്ണം. വൈറസ് വ്യാപനം തടയുന്നതിനായി മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന നിര്‍ദേശം ആഭ്യന്തര മന്ത്രാലയം തുടര്‍ച്ചയായി നല്‍കിക്കൊണ്ടിരിക്കുകയാണ്. മാസ്ക് ധരിക്കാത്തതിന് ഇതിനോടകം ആകെ 550 പേരെ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. വാഹനങ്ങളിലെ അധികം എണ്ണം ആളുകളുടെ യാത്രയ്ക്ക് 28 പേരാണ് പിടിയിലായിട്ടുള്ളത്.

click me!