ഒമാനിൽ അഞ്ച് ലക്ഷത്തിലധികം പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചു; ജനങ്ങളിൽ നിന്നും മികച്ച പ്രതികരണം

By Web TeamFirst Published Jun 16, 2021, 9:24 PM IST
Highlights

ജനസംഖ്യയുടെ 15 ശതമാനം പേർക്ക് കൊവിഡ് വാക്സിൻ ലഭിച്ചുകഴിഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് ഒമാൻ വാര്‍ത്താ ഏജൻസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിൽ പറയുന്നു. 

മസ്‍കത്ത്: ജൂൺ 15 വരെയുള്ള കണക്കുകൾ പ്രകാരം ഒമാനിൽ 5,35,578 പേർ കൊവിഡ് പ്രതിരോധ വാക്സിനുകൾ സ്വീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ജനസംഖ്യയുടെ 15 ശതമാനം പേർക്ക് കൊവിഡ് വാക്സിൻ ലഭിച്ചുകഴിഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് ഒമാൻ വാര്‍ത്താ ഏജൻസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിൽ പറയുന്നു. രാജ്യത്തെ സർക്കാർ സംവിധാനങ്ങൾക്ക് പുറമെ, പ്രധാന സ്വകാര്യ ആശുപത്രികളെല്ലാം കൊവിഡ് വാക്സിനേഷനിൽ സജീവമായിട്ടുണ്ട്.

click me!