ഒമാനിലെ പുതിയ മന്ത്രിസഭയില്‍ പകുതിയിലധികം 55 വയസ്സില്‍ താഴെയുള്ളവര്‍

By Web TeamFirst Published Aug 22, 2020, 12:13 PM IST
Highlights

നാല് മന്ത്രിമാരും 17 അണ്ടര്‍ സെക്രട്ടറിമാരും 45 വയസ്സില്‍ താഴെയുള്ളവരാണ്. എട്ട് മന്ത്രിമാരും 18 അണ്ടര്‍ സെക്രട്ടറിമാരും 45നും 50നും ഇടയില്‍ പ്രായമുള്ളവരാണ്.

മസ്‌കറ്റ്: ഒമാനില്‍ പുതുതായി നിയമിച്ച മന്ത്രിമാരില്‍ പകുതിയിലധികവും 55 വയസ്സിന് താഴെയുള്ളവര്‍. ഉയര്‍ന്ന കാര്യക്ഷമതയുള്ള ഒരു കൂട്ടം യുവാക്കളെയാണ് ഭരണനേതൃത്വത്തില്‍ നിയമിച്ചിരിക്കുന്നതെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ (ജിസി)പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. 

മന്ത്രിമാരില്‍ 60 ശതമാനം പേരും 55 വയസ്സിന് താഴെയുള്ളവരാണ്. സ്ത്രീകള്‍ക്കും പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. നാല് മന്ത്രിമാരും 17 അണ്ടര്‍ സെക്രട്ടറിമാരും 45 വയസ്സില്‍ താഴെയുള്ളവരാണ്. എട്ട് മന്ത്രിമാരും 18 അണ്ടര്‍ സെക്രട്ടറിമാരും 45നും 50നും ഇടയില്‍ പ്രായമുള്ളവരാണ്. ഏഴു മന്ത്രിമാരും 28 അണ്ടര്‍ സെക്രട്ടറിമാരും 51നും 55നും ഇടയില്‍ പ്രായമുള്ളവരാണ്. 26 മന്ത്രിമാരും 26 അണ്ടര്‍ സെക്രട്ടറിമാരും 56 വയസ്സിന് മുകളിലുള്ളവരാണ്. 

ഉന്നത വിദ്യാഭ്യാസ യോഗ്യത കൂടി കണക്കിലെടുത്താണ് മന്ത്രിമാരെ നിര്‍ണയിച്ചതെന്ന് ജിസിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 14 മന്ത്രിമാരും 31 അണ്ടര്‍ സെക്രട്ടറിമാരും ഒു ഉപപ്രധാനമന്ത്രിയും മാസ്റ്റേസ് യോഗ്യതയുള്ളവരാണ്. 13 മന്ത്രിമാര്‍ക്കും 28 അണ്ടര്‍ സെക്രട്ടറിമാര്‍ക്കും ഡോക്ടറല്‍ ബിരുദമുണ്ട്. ഒമ്പത് മന്ത്രിമാരും അഞ്ച് അണ്ടര്‍ സെക്രട്ടറിമാരും ജനറല്‍ ഡിപ്ലോമ യോഗ്യത നേടിയവരാണ്.  
 

click me!