
റിയാദ്: കഴിഞ്ഞയാഴ്ച റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടില്‍ കൊണ്ടുപോകും. കുറുവ കടലായി സ്വദേശിയും സുനില്‍ കുഴിപള്ളി (50) ആണ് റിയാദ് ശുമൈസി ആശുപത്രിയില്‍ മരിച്ചത്. ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
റിയാദിലെ റൊസാന ഡ്രൈ നട്സ് എന്ന കമ്പനിയില്‍ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ പവിത്രന്‍ കൂക്കിരി. അമ്മ: ദമയന്തി കുഴിപള്ളി. ഭാര്യ: രശ്മി, മക്കള്‍: ആര്‍ജിത്, അനാമിക. സഹോദരങ്ങള്‍: സുജിത്, സുമേഷ്, സീന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികള്‍ കിയോസ് ജീവകാരുണ്യ പ്രവര്‍ത്തകന്‍ നവാസ് കണ്ണൂരിന്റെ നേതൃത്വത്തില്‍ റൊസാന കമ്പനി അധികൃതരുടെ സഹായത്തോടെ പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച രാത്രി റിയാദില്‍ നിന്ന് കോഴിക്കോേട്ടക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹം ശനിയാഴ്ച കാലത്ത് പയ്യാമ്പലം ശ്മശാനത്തില്‍ സംസ്‌കരിക്കും. മുജീബ് ജനത, കിയോസ് കണ്‍വീനര്‍ അനില്‍ ചിറക്കല്‍, ഷൈജു പച്ച എന്നിവര്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. റിയാദിലെ കണ്ണൂര്‍ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ 'കിയോസി'െന്റ പ്രവര്‍ത്തകനായ സുനില്‍ കുഴിപള്ളിയുടെ ആകസ്മിക വേര്‍പാടില്‍ കമ്മിറ്റി അനുശോചിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam