ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളി യുവാവിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

Published : Apr 21, 2026, 12:13 PM IST
bahrain death

Synopsis

ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളി യുവാവിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. പ്രവാസി ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ, ബന്ധപ്പെട്ട കമ്പനിയുടെ സഹകരണത്തോടെയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.

മനാമ: ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മാവേലിക്കര കുന്നം സ്വദേശി (മാടത്തൂർ വടക്കത്തിൽ) ശ്രീജിത് (40)ന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പ്രവാസി ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ, ബന്ധപ്പെട്ട കമ്പനിയുടെ സഹകരണത്തോടെയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.

പ്രവാസി ലീഗൽ സെൽ ഭാഗത്ത് നിന്ന് നോർക്ക ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു. പുലർച്ചെ 02.40ന് കൊച്ചിയിൽ എത്തുന്ന മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും. കാൻസർ രോഗികളായ ഗംഗാധരൻ–ശീല ദമ്പതികളുടെ മകനാണ് ശ്രീജിത്. ഭാര്യ: രമ്യ ശ്രീജിത്ത്, സഹോദരി: ഗായത്രി, സഹോദരി ഭർത്താവ്: പ്രശാന്ത്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജിദ്ദയിൽ ഡ്രൈവറായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിയെടുത്ത പ്രവാസി കുവൈത്തിൽ പിടിയിൽ