ഇന്ത്യകാരുടെ പ്രശ്നങ്ങൾക്ക് കാലതാമസമില്ലാതെ പരിഹാരം; മസ്കറ്റിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍  മഹാവര്‍ പറയുന്നു

By Web TeamFirst Published Sep 23, 2018, 1:11 AM IST
Highlights

ഒമാനിലെ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റശേഷം ആദ്യമായി ഓപ്പൺ ഹൗസിൽ എത്തിയ മുനു മഹാവാറിനെ സാമൂഹ്യ പ്രവർത്തകർ സ്വീകരിച്ചു. എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ച ആണ് മസ്കറ്റ് ഇന്ത്യൻ എംബസ്സിയിൽ പ്രവാസികൾക്കായി ഓപ്പൺ ഹൗസ്സ് നടത്തി വരുന്നത്

മസ്കറ്റ്: തൊഴിലാളികളടക്കമുള്ള ഇന്ത്യകാരുടെ പ്രശ്നങ്ങൾക്ക് കാലതാമസമില്ലാതെ പരിഹാരം കാണുമെന്ന് മസ്കറ്റില്‍ പുതുതായി ചുമതലയേറ്റ ഇന്ത്യന്‍ അംബാസിഡര്‍ മുനു മഹാവര്‍. ഓഫീസ് പ്രവര്‍ത്തനം കൂടുതൽ ജനകീയമക്കുമെന്ന് ഓപ്പണ്‍ ഹൗസ്സില്‍ മുനു മഹാവർ വ്യക്തമാക്കി.

ഒമാനിലെ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റശേഷം ആദ്യമായി ഓപ്പൺ ഹൗസിൽ എത്തിയ മുനു മഹാവാറിനെ സാമൂഹ്യ പ്രവർത്തകർ സ്വീകരിച്ചു. എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ച ആണ് മസ്കറ്റ് ഇന്ത്യൻ എംബസ്സിയിൽ പ്രവാസികൾക്കായി ഓപ്പൺ ഹൗസ്സ് നടത്തി വരുന്നത്.

ഉച്ചക്ക് ശേഷം രണ്ടര മണിക്ക് ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പരാതിക്കാരായ പ്രവാസികൾക്ക് സ്ഥാനപതിയെയും ഉയർന്ന ഉദ്യോഗസ്ഥരെയും നേരിട്ടു കണ്ട് തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കാം.

കഴിഞ്ഞ പതിനാലു വർഷമായി നടന്നു വരുന്ന ഓപ്പാൻ ഹൗസ്സ് സാധാരണ തൊഴിലാളികൾക്ക് മാത്രമല്ല , എംബസ്സിയുടെ സഹായം ആവശ്യമായി വരുന്ന എല്ലാ പ്രവാസികൾക്കും വളരെയധികം പ്രയോജനപെടുന്നു എന്നു സാമൂഹ്യ പ്രവർത്തകർ വ്യക്തമാക്കി. 2004 ആഗസ്ത് 20 തിനു ആണ് ഓപ്പൺ ഹോബ്സ് മസ്കറ്റ് ഇന്ത്യൻ എംബസ്സിയിൽ ആരംഭിച്ചത്.

click me!