കൊവിഡ്: യുഎഇയില്‍ ഇന്ന് രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

By Web TeamFirst Published Sep 22, 2020, 11:24 PM IST
Highlights

കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അബുദാബി: യുഎഇയില്‍ ചൊവ്വാഴ്ച 852 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 939 പേര്‍ പുതുതായി രോഗമുക്തരായതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 86,447 ആയി. 76,025 പേര്‍ ആകെ രോഗമുക്തരായി. 405 ആണ് രാജ്യത്തെ മരണസംഖ്യ. നിലവില്‍ 10,017 പേര്‍ ചികിത്സയിലാണ്. 98,000ത്തിലധികം കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് പുതുതായി നടത്തിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
 

click me!