
കുവൈത്ത് സിറ്റി: കുവൈത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം 'ക്വാഡ്രാബേ' വെരിഫിക്കേഷൻ സർവീസസുമായി സഹകരിച്ച് പുതിയ അക്കാദമിക് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സേവനം ഇന്നുമുതൽ ആരംഭിച്ചു. വിദേശത്ത് നിന്ന് ലഭിച്ച വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ തുല്യതാ നിർണ്ണയ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും അവയുടെ ആധികാരികത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി. അംഗീകൃത കമ്പനിയുടെ മുൻകൂർ പരിശോധനയില്ലാതെ ഒരു തുല്യതാ സർട്ടിഫിക്കറ്റ് അപേക്ഷയും ഇനി സ്വീകരിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. പരിശോധിച്ച രേഖകൾ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതാ നിയമങ്ങൾ പാലിക്കുന്നതുമായിരിക്കണം.
വിദേശ അക്കാദമിക് ബിരുദങ്ങൾക്ക് അംഗീകാരം തേടുന്ന എല്ലാ പ്രവാസികളോടും തങ്ങളുടെ ഔദ്യോഗിക ഇലക്ട്രോണിക് പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാൻ മന്ത്രാലയം അഭ്യർത്ഥിച്ചു. ഈ പോർട്ടൽ വഴി അവർക്ക് പരിശോധനാ പ്രക്രിയ ആരംഭിക്കാനും കഴിയും. ഈ പുതിയ നടപടി കുവൈത്തിലെ അക്കാദമിക സമഗ്രത ശക്തിപ്പെടുത്താനും അന്താരാഷ്ട്ര വിദ്യാഭ്യാസ യോഗ്യതാ രേഖകളുടെ മൂല്യനിർണ്ണയത്തിന്റെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam