അബുദാബിയില്‍ പുതിയ ക്വാറന്റീന്‍ നിബന്ധനകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍

By Web TeamFirst Published Sep 5, 2021, 3:42 PM IST
Highlights

വാക്സിന്‍ സ്വീകരിച്ചവരും അല്ലാത്തവരും അബുദാബിയിലേക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ എടുത്ത പി സി ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. വാക്സിന്‍ എടുത്തവരുള്‍പ്പെടെ എല്ലാവരും അബുദാബിയില്‍ എത്തിയ ശേഷം പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം.

അബുദാബി: കൊവിഡ് വാക്സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന ദേശീയ ദുരന്ത നിവാരണ സമിതിയുടെ പുതിയ തീരുമാനം ഇന്ന് മുതല്‍(സെപ്തംബര്‍ 5) പ്രാബല്യത്തില്‍. ഗ്രീന്‍ ലിസ്റ്റ് പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്സിന്‍ സ്വീകരിക്കാത്ത യാത്രക്കാര്‍ക്ക് 10 ദിവസം ക്വാറന്റീന്‍ തുടരും. ഇവര്‍ ഒമ്പതാമത്തെ ദിവസം പിസിആര്‍ പരിശോധന നടത്തണം.

വാക്സിന്‍ സ്വീകരിച്ചവരും അല്ലാത്തവരും അബുദാബിയിലേക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ എടുത്ത പി സി ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. വാക്സിന്‍ എടുത്തവരുള്‍പ്പെടെ എല്ലാവരും അബുദാബിയില്‍ എത്തിയ ശേഷം പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. വാക്സിന്‍ എടുത്തവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കിയെങ്കിലും ഇവര്‍ അബുദാബിയിലെത്തി നാലാം ദിവസവും എട്ടാം ദിവസവും പിസിആര്‍ പരിശോധന നടത്തുകയും വേണം. റസിഡന്റ് വിസക്കാര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും പുതിയ നിയമം ബാധകമാണ്. വാക്സിനെടുക്കാത്ത യാത്രക്കാര്‍ ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വരികയാണെങ്കില്‍ അവര്‍ക്കും ക്വാറന്റീന്‍ ഇല്ല. പകരം അബുദാബിയിലെത്തിയ ഉടനെയും പിന്നീട് ആറാം ദിവസവും ഒന്‍പതാം ദിവസവും പരിശോധന നടത്തണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!