അബുദാബിയില്‍ കര്‍ശന നിയന്ത്രണം; തൊഴിലാളികളുടെ യാത്രയ്ക്ക് വിലക്ക്

By Web TeamFirst Published Apr 14, 2020, 5:32 PM IST
Highlights
വിലക്ക് ലംഘിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് 10,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ജോലി നടക്കുന്ന സ്ഥലം അടച്ചിടും.
അബുദാബി: അബുദാബി: അബുദാബിയിലെ തൊഴിലാളികള്‍ക്ക് അവിടെ നിന്ന് മറ്റ് എമിറേറ്റുകളില്‍ പോകാന്‍ നിയന്ത്രണം. അതുപോലെ മറ്റ് എമിറേറ്റുകളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് അബുദാബിയില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ നിയന്ത്രണം.

വിലക്ക് ലംഘിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് 10,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ജോലി നടക്കുന്ന സ്ഥലം അടച്ചിടും. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അബുദാബി സാമ്പത്തിക വികസന വകുപ്പ് എല്ലാ സ്ഥാപനങ്ങള്‍ക്കും അയച്ചിട്ടുണ്ട്. മറ്റ് എമിറേറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ അബുദാബിയിലേക്ക് കൊണ്ടുവരരുതെന്നും അബുദാബിയില്‍ ജോലി ചെയ്യുന്നവരെ മറ്റ് എമിറേറ്റുകളിലേക്ക് കൊണ്ട് പോകരുതെന്നുമാണ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പരിശോധിക്കാനായി പൊലീസ് ചെക്ക് പോയിന്റുകള്‍ സ്ഥാപിക്കും. തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.

click me!