സൗന്ദര്യ പരിപാലന കേന്ദ്രങ്ങളിലും, വനിതാ സലൂണുകളിലും അമ്പതു ശതമാനം ഉപഭോക്താക്കളെ മാത്രമേ പ്രവേശിപ്പിക്കാവൂ. സലൂണുകള്‍ക്കുള്ളിലെ കസേരകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം ഉണ്ടായിരിക്കണം.
മസ്‌കറ്റ് : ഒമാനിലെ സൗന്ദര്യ പരിപാലന കേന്ദ്രങ്ങളും വനിതാ ഹെയര്‍ഡ്രെസിംഗ് സലൂണുകളും നിര്‍ബന്ധമായും പാലിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചു മസ്‌കറ്റ് നഗരസഭ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി.
സൗന്ദര്യ പരിപാലന കേന്ദ്രങ്ങളിലും, വനിതാ സലൂണുകളിലും അമ്പതു ശതമാനം ഉപഭോക്താക്കളെ മാത്രമേ പ്രവേശിപ്പിക്കാവൂ.
അമ്പതു ശതമാനം ജീവനക്കാരെ മാത്രം ഉപയോഗിച്ച് സലൂണിലെ ജോലി പരിമിതപ്പെടുത്തണം. ഇത് മൂലം തിരക്ക് നിയന്ത്രിക്കുവാന്‍ സാധിക്കും .
സലൂണുകള്‍ക്കുള്ളിലെ കസേരകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം ഉണ്ടായിരിക്കണം.
തുണി കൊണ്ടുള്ള തൂവാലകള്‍ക്കു പകരം , ഒരു തവണ ഉപയോഗിച്ചിട്ട് കളയുവാനുള്ള കടലാസ്സു ടവലുകള്‍ ഉപയോഗിക്കുക , അല്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമായി കൊണ്ടുവരുവാനും അനുവദിക്കാം.
എല്ലാ പ്ലാസ്റ്റിക് ഉപകരണങ്ങളും ഒരു ഹീറ്റ് ബോക്‌സിലോ യുവിഎല്‍ ഉപകരണത്തിലോ സൂക്ഷിക്കുക.
ഒറ്റ തവണ മാത്രം ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ മാത്രം ഉപയോഗിക്കുക.
കൃത്യമായ ഇടവേളയില്‍ ടോയ്ലറ്റുകള്‍ അണുവിമുക്തമാക്കുകയും വൃത്തിയാക്കുകയും ചെയ്യണം.
സലൂണിനുള്ളില്‍ ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിക്കുകയോ കൈമാറുകയോ ചെയ്യുവാന്‍ പാടുള്ളതല്ല.
സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതും അണുവിമുക്തമാക്കുന്നതുമായ ആവൃത്തി വര്‍ദ്ധിപ്പിക്കുക.
വാതില്‍ , പടികള്‍, ക്യാഷ് ഡിസ്‌പെന്‍സറുകള്‍, ടിവി, എയര്‍ കണ്ടീഷനിംഗ് നിയന്ത്രണ ഉപകരണങ്ങള്‍, സേവന കസേരകളും മേശകളും, മുടി കഴുകുന്ന വാഷ് ബൈസിന്‍ , അലമാരകള്‍, ക്യാബിനറ്റുകള്‍ എന്നിവ സാനിറ്റൈസര്‍ ഉപയോഗിച്ച് നിരന്തരം വൃത്തിയാക്കുക.
ഉപകരണങ്ങള്‍ക്ക് എല്ലാം ഒരു പ്ലാസ്റ്റിക് കവര്‍ ഉപയോഗിക്കുക.
അണുമുക്തമാക്കുന്നതിന്റെയും ഉപയോഗിച്ച വസ്തുക്കളുടെയും രേഖകള്‍ റെക്കോര്‍ഡ് ആക്കി സൂക്ഷിക്കുക.
ഉപഭോക്താക്കളും തൊഴിലാളികളും തമ്മിലുള്ള സംഭാഷണം പരിമിതപ്പെടുത്തണം, തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മസ്‌കറ്റ് നഗര സഭ ഇന്ന് ഓണ്‍ലൈന്‍ പ്രസ്താവനയിലൂടെ പുറത്തുവിട്ടത്.