ഒമാനിലേക്ക് പുതിയ വിസ ലഭിച്ചവര്‍ക്കും പ്രവേശനം അനുവദിക്കും

By Web TeamFirst Published Apr 8, 2021, 5:32 PM IST
Highlights

ഇതിനകം ഒമാനിലേക്ക് വിസ നേടിയ വിദേശികള്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) വ്യക്തമാക്കി.  

മസ്‌കറ്റ്: ഒമാനില്‍ വര്‍ധിച്ചുവരുന്ന കൊവിഡ് 19 കേസുകളുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 8 മുതല്‍ പൗരന്മാര്‍ക്കും സ്ഥിരതാമസ വിസ ഉടമകള്‍ക്കും മാത്രമായി രാജ്യത്തേക്കുള്ള പ്രവേശനം സുപ്രീം കമ്മിറ്റി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനകം ഒമാനിലേക്ക് വിസ നേടിയ വിദേശികള്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) വ്യക്തമാക്കി.  


 

click me!