
ദുബായ്: വമ്പന്‍ ആഷോഘപരിപാടികളുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ് നഗരം. ബുര്‍ജ് ഖലീഫ ഉള്‍പ്പെടെ 25 സ്ഥലങ്ങളിലാണ് ആഘോഷം. 20 ലക്ഷത്തോളം പേര്‍ പുതുവര്‍ഷപ്പിറവി ആഘോഷിക്കാന്‍ ദുബായില്‍ ഒത്തുചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് അധികൃതര്‍ നടത്തിയിരിക്കുന്നത്. ഗതാഗത സൗകര്യമടക്കമുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. ബുര്‍ജ് ഖലീഫയില്‍ രാത്രി 11.57 മുതല്‍ തുടങ്ങുന്ന കരിമരുന്ന് പ്രയോഗം എട്ട് മിനിറ്റ് നീണ്ടുനില്‍ക്കും. ഉമ്മു റമൂല്‍, മനാര, ദേറ, ബര്‍ഷ, കഫാഫ് സ്മാര്‍ട്ട് കേന്ദ്രങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. ബഹുനില പാര്‍ക്കിങ് സെന്ററുകള്‍ ഒഴികെയുള്ള മറ്റ് പാര്‍ക്കിങ് കേന്ദ്രങ്ങളിലെല്ലാം പാര്‍ക്കിങ് സൗജന്യമാണ്.
ബുര്‍ജ് ഖലീഫ-ദുബായ് മാള്‍ മെട്രോ സ്റ്റേഷന്‍ ചൊവ്വാഴ്ച രാത്രി 10 മുതല്‍ ബുധനാഴ്ച രാവിലെ ആറുമണി വരെ അടച്ചിടും. ഫിനാന്‍ഷ്യല്‍ സെന്റര്‍, ബിസിനസ് ബേ എന്നിവയുള്‍പ്പെടെയുള്ള ചുറ്റുമുള്ള സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. മെട്രോ റെഡ് ലൈനും ഗ്രീന്‍ ലൈനുകളും ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചു മുതല്‍ ജനുവരി രണ്ടിന് അര്‍ധരാത്രി വരെ 43 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും.ദുബായ് ട്രാം ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ രണ്ടിന് പുലര്‍ച്ചെ ഒന്നു വരെ സര്‍വീസ് നടത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam