യുഎഇയിലെ പാര്‍ക്കില്‍ നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍

Published : Dec 14, 2019, 09:45 AM IST
യുഎഇയിലെ പാര്‍ക്കില്‍ നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍

Synopsis

മകനോടൊപ്പം പാര്‍ക്കിലെത്തിയ ഒരു സ്വദേശി വനിതയാണ് ശുചിമുറിയില്‍ നവജാത ശിശുവിനെ കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അബുദാബി: അല്‍ഐനിലെ പാര്‍ക്കില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അല്‍ ജഹ്‍ലി പാര്‍ക്കിലെ സ്ത്രീകളുടെ ശുചിമുറിയിലാണ് കുട്ടിയെ കണ്ടെത്തിയത്. അബുദാബി പൊലീസ് ജനറല്‍ കമാന്റ് സംഭവം അന്വേഷിച്ചുവരികയാണ്.

മകനോടൊപ്പം പാര്‍ക്കിലെത്തിയ ഒരു സ്വദേശി വനിതയാണ് ശുചിമുറിയില്‍ നവജാത ശിശുവിനെ കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ഏഷ്യന്‍ വംശജനാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കെമിക്കൽ പെട്രോ കെമിക്കൽ ഉത്പാദനം നിർത്തി ഖത്തർ | Qatar | Chemical petrochemical production
മലയാളികളടക്കം പ്രവാസികൾക്ക് ആശ്വാസം; വിമാനത്താവളങ്ങളിലായ കൂടുതൽ പേര്‍ ഇന്ത്യയിലേക്ക് | Air Service