
കുവൈറ്റ് സിറ്റി: വിവാഹ കരാറില്‍ ഒപ്പുവെച്ച് മൂന്ന് മിനിറ്റിനകം വിവാഹമോചനം തേടി വധു. കുവൈറ്റിലാണ് സംഭവം. നിയമപ്രകാരം കോടതിയില്‍ വെച്ച് വിവാഹ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ഭര്‍ത്താവിനൊപ്പം തിരിച്ച് നടക്കവെ തന്നെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പോള്‍ തന്നെ വിവാഹമോചന അപേക്ഷയും നല്‍കിയത്.
കോടതിയില്‍ നിന്ന് ഭര്‍ത്താവിനൊപ്പം പുറത്തേക്ക് ഇറങ്ങവെ വധുവിന്റെ കാല്‍ വഴുതി. ഇത് കണ്ട് വരന്‍ പരിഹസിക്കുകയും 'മന്ദബുദ്ധി'യെന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തുവെന്ന് വധു പറഞ്ഞു. മോശമായ പദപ്രയോഗങ്ങള്‍ കൊണ്ടുള്ള അപമാനം സഹിക്കാനാവാതെ വധു അപ്പോള്‍ തന്നെ തിരികെ കോടതിയിലേക്ക് കയറിപ്പോയി വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്ത ജഡ്ജി അപേക്ഷ അംഗീകരിച്ച് ഉടന്‍ തന്നെ വിവാഹമോചനവും അനുവദിച്ചു.
പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത അറബ് ലോകത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ഇങ്ങനെയാണ് ഭര്‍ത്താവിന്റെ പെരുമാറ്റമെങ്കില്‍ പിന്നെ ഭാര്യ അപ്പോള്‍ തന്നെ വിവാഹമോചനം നേടിയത് നന്നായെന്നാണ് പലരുടെയും കമന്റുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam