ഒമാനില്‍ രാത്രിയാത്രാ വിലക്ക് അവസാനിച്ചു

Published : Oct 24, 2020, 10:19 AM IST
ഒമാനില്‍ രാത്രിയാത്രാ വിലക്ക് അവസാനിച്ചു

Synopsis

ശനിയാഴ്ച മുതല്‍ മുവാസലാത്ത് ബസുകള്‍ സാധാരണ നിലയില്‍ സര്‍വീസ് നടത്തും. മസ്‌കറ്റ്-സലാല സര്‍വീസ് ഇന്നുമുതല്‍ പുനരാരംഭിക്കും.

മസ്‌കറ്റ്: കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ഒമാനില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രിയാത്രാ വിലക്ക് അവസാനിച്ചു. ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് വിലക്ക് അവസാനിച്ചത്. എന്നാല്‍ ബീച്ചുകളിലേക്കുള്ള പ്രവേശന വിലക്ക് ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും.

സഞ്ചാര വിലക്ക് അവസാനിക്കുന്നതോടെ ശനിയാഴ്ച മുതല്‍ മുവാസലാത്ത് ബസുകള്‍ സാധാരണ നിലയില്‍ സര്‍വീസ് നടത്തും. മസ്‌കറ്റ്-സലാല സര്‍വീസ് ഇന്നുമുതല്‍ പുനരാരംഭിക്കും. മസ്‌കറ്റ് സിറ്റി സര്‍വീസുകളും ഇന്റര്‍സിറ്റി സര്‍വീസുകളും ശനിയാഴ്ച മുതല്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. റെഗുലര്‍ ഫെറി സര്‍വീസുകള്‍ ഞായറാഴ്ച മുതലാണ് പുനരാരംഭിക്കുന്നത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസികൾക്ക് ഖത്തറിന്‍റെ ബിഗ് ഓഫർ, വിദേശികൾക്ക് സ്പോൺസർ ഇല്ലാതെ 10 വർഷം താമസിക്കാം; ഖത്തറിന്റെ ‘ഗോൾഡൻ വിസ’ യോഗ്യതകളും നിബന്ധനകളും
മലനിരകളെ പുതച്ച് മേഘങ്ങൾ; വിസ്മയക്കാഴ്ച ആസ്വദിക്കാൻ സൗദിയിൽ സഞ്ചാരികളുടെ തിരക്ക്