ഗതാഗത നിയമലംഘനം; ഒന്‍പത് പ്രവാസികളെ നാടുകടത്താന്‍ ഉത്തരവ്

By Web TeamFirst Published Aug 5, 2021, 11:26 AM IST
Highlights

62 നിയമലംഘകരെ തുടര്‍ നടപടികള്‍ക്കായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിനും പ്രായപൂര്‍ത്തിയാവാത്ത 12 പേര്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കാന്‍ ജുവനൈല്‍ പ്രോസിക്യൂഷനും കൈമാറി. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗതാഗത നിയമലംഘകര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കി ട്രാഫിക് അധികൃതര്‍. പരിശോധനകളില്‍ 28,092 പേര്‍ക്ക് നോട്ടീസുകള്‍ നല്‍കുകയും 141 വാഹനങ്ങളും 56 മോട്ടോര്‍സൈക്കിളുകളും പിടിച്ചെടുക്കുകയും ചെയ്‍തു.

62 നിയമലംഘകരെ തുടര്‍ നടപടികള്‍ക്കായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിനും പ്രായപൂര്‍ത്തിയാവാത്ത 12 പേര്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കാന്‍ ജുവനൈല്‍ പ്രോസിക്യൂഷനും കൈമാറി. മറ്റ് കേസുകളുമായി ബന്ധപ്പെട്ട 12 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഗുരുതരമായ നിയമലംഘനങ്ങളില്‍ ഏര്‍പ്പെട്ട എട്ട് പേര്‍ക്ക് ജയില്‍ ശിക്ഷകളും ലഭിച്ചു. ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതായി കണ്ടെത്തിയ ഒന്‍പത് പ്രവാസികളെ നാടുകടത്തുന്നതിനായി ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് മാറ്റിയതായും ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. 

click me!