
മസ്‍കത്ത്: അനധികൃതമായി മദ്യം കടത്തിയതിന് ഒമാനിൽ (Oman) ഒൻപത് വിദേശികൾ പോലീസിന്റെ പിടിയിലായി. മൂന്ന് ബോട്ടുകളിലായി വലിയ അളവിൽ മദ്യം കടത്തിയതിനാണ് ഒൻപത് പേരെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പോലീസിന്റെ (Royal Oman Police) അറിയിപ്പിൽ പറയുന്നു.
മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസ്, ഖസബ് സ്‍പെഷ്യൽ ടാസ്‍ക് പോലീസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് മദ്യക്കടത്ത് സംഘത്തെ പിടികൂടിയത്. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തികരിച്ചതായും ഒമാൻ പോലീസിന്റെ പ്രസ്‍താവനയിൽ പറയുന്നു.
ഒമാനിലെ മസ്‍കത്ത് ഗവര്‍ണറേറ്റില്‍ വിവിധ വിലായത്തുകളിലെ നിരവധി വീടുകളിൽ നിന്ന് മോഷണം നടത്തിയ സംഘത്തെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. മോഷണങ്ങൾ വർദ്ധിച്ചതോടെ റോയൽ ഒമാൻ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.മസ്‍കത്ത് ഗവർണറേറ്റിലെ ഒരു വീട്ടിൽ നടത്തിയ മോഷണ ശ്രമത്തിനിടയിലാണ് രണ്ടുപേർ പോലീസിന്റെ പിടിയിൽ അകപ്പെട്ടത്.
വീടുകളിൽ കവർച്ച നടത്തുന്നതിനൊപ്പം മോട്ടോർ സൈക്കിളുകളും ഇവർ മോഷ്ടിച്ചതായി റോയൽ ഒമാൻ പൊലീസ് പിറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു. മസ്‍കത്ത് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറി ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ രണ്ട് പേരെ പിടികൂടിയത്. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam