കൊവിഡ് വാക്‌സിന്‍: മൂന്നാം ഡോസിന്റെ ആവശ്യം വന്നിട്ടില്ലെന്ന് സൗദി

By Web TeamFirst Published Jul 28, 2021, 11:43 PM IST
Highlights

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ നിലവില്‍ രണ്ട് ഡോസ് വാക്‌സിനെടുക്കണം. ഒരു ഡോസ് കൊണ്ട് മതിയാകില്ല. ഇതുവരെയുള്ള പഠനത്തില്‍ നിന്ന് വ്യക്തമാകുന്നത് മൂന്നാമത്തെ ഡോസ് ഇപ്പോള്‍ ആവശ്യമില്ലെന്നാണ്.

റിയാദ്: കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് കുത്തിവെക്കേണ്ട സാഹചര്യം വന്നിട്ടിലെന്ന് സൗദി ആരോഗ്യമന്ത്രാലയം. നിലവിലെ സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ രണ്ട് ഡോസുകള്‍ മതിയാകും. 

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ നിലവില്‍ രണ്ട് ഡോസ് വാക്‌സിനെടുക്കണം. ഒരു ഡോസ് കൊണ്ട് മതിയാകില്ല. ഇതുവരെയുള്ള പഠനത്തില്‍ നിന്ന് വ്യക്തമാകുന്നത് മൂന്നാമത്തെ ഡോസ് ഇപ്പോള്‍ ആവശ്യമില്ലെന്നാണ്. ഭാവിയില്‍ ആവശ്യമായിവന്നാല്‍ അപ്പോള്‍ ചിന്തിക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതെസമയം രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ രണ്ടര കോടി ഡോസ് കവിഞ്ഞു. 

വാക്‌സിനേഷന്‍ രാജ്യവാസികള്‍ക്ക് പൊതുവിടങ്ങളില്‍ പലകാര്യങ്ങള്‍ക്കും ഒരു നിബന്ധനയായി മാറ്റിയിരിക്കുകായണ്. ഓഗസ്റ്റ് മുതല്‍ വാക്സിന്‍ കുത്തിവെപ്പെടുക്കാത്തവര്‍ക്ക് രാജ്യത്ത് ജോലി ചെയ്യുന്നതിനും പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ടാവും. പൊതുപരിപാടികളില്‍ പെങ്കടുക്കാനാവില്ല. പൊതുഗതാഗത സൗകര്യം ഉപയോഗിക്കാനാവില്ല. കടകളിലും മറ്റ് മുഴുവന്‍ സ്ഥാപനങ്ങളിലും പ്രവേശിക്കാനാവില്ല. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ എല്ലാവരും നിര്‍ബന്ധമായും വാക്‌സിന്‍ കുത്തിവെപ്പെടുത്തിരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!