നോര്‍ക്ക സ്‌കോളര്‍ഷിപ്പോടെ വിവര സാങ്കേതിക പഠനത്തിന് അപേക്ഷിക്കാം

Published : Feb 09, 2021, 08:09 PM ISTUpdated : Feb 09, 2021, 08:11 PM IST
നോര്‍ക്ക സ്‌കോളര്‍ഷിപ്പോടെ വിവര സാങ്കേതിക പഠനത്തിന് അപേക്ഷിക്കാം

Synopsis

ഡാറ്റാ വിഷ്വലൈസേഷന്‍ യൂസിങ് ടാബ്ലോ, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് ആന്‍ഡ് എസ്ഇഒ, മെഷീന്‍ ലേര്‍ണിംഗ്/ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫ്രണ്ട് എന്‍ഡ് ആപ്‌ളിക്കേഷന്‍ ഡവലപ്‌മെന്റ് യൂസിങ് ആംഗുലാര്‍, ആര്‍പിഎ യൂസിങ് യൂ ഐ പാത്ത് എന്നീ ഹ്രസ്വകാല കോഴ്‌സുകളിലാണ് പരിശീലനം നല്‍കുന്നത്. 

തിരുവനന്തപുരം: വിവര സാങ്കേതിക വിദ്യാരംഗത്ത് മികച്ച തൊഴില്‍ സാധ്യതയുള്ള കോഴ്സുകളിലേക്ക് നോര്‍ക്ക റൂട്ട്‌സ്, ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി ഓഫ് കേരള (ICTAK) യുമായി സഹകരിച്ച് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മൊത്തം ഫീസിന്റെ 75% നോര്‍ക്ക റൂട്ട്‌സ് സ്‌കോളര്‍ഷിപ്പ് നല്‍കും.

ഡാറ്റാ വിഷ്വലൈസേഷന്‍ യൂസിങ് ടാബ്ലോ, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് ആന്‍ഡ് എസ്ഇഒ, മെഷീന്‍ ലേര്‍ണിംഗ്/ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫ്രണ്ട് എന്‍ഡ് ആപ്‌ളിക്കേഷന്‍ ഡവലപ്‌മെന്റ് യൂസിങ് ആംഗുലാര്‍, ആര്‍പിഎ യൂസിങ് യൂ ഐ പാത്ത് എന്നീ ഹ്രസ്വകാല കോഴ്‌സുകളിലാണ് പരിശീലനം നല്‍കുന്നത്. ഓരോ കോഴ്‌സിനും 6900 + ജി.എസ്.റ്റി ആണ് ഫീസ്.  താല്പര്യമുള്ളവര്‍ ഫെബ്രുവരി 25 നു മുന്‍പ് https://ictkerala.org/ മുഖേന രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078102119 എന്ന നമ്പറില്‍ ബന്ധപ്പെടണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ