
തിരുവനന്തപുരം: സംസ്ഥാനത്ത് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അടിയന്തര വായ്പ നല്‍കാന്‍ പദ്ധതിയുമായി നോര്‍ക്ക റൂട്‌സ്. 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കുറഞ്ഞത് രണ്ട് വര്‍ഷം വരെ വിദേശത്ത് ജോലി ചെയ്ത ശേഷം സ്ഥിരമായി നാട്ടിലെത്തിയവര്‍ക്കാണ് വായ്പ അനുവദിക്കുന്നത്.
നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ്(എന്‍ഡിപ്രേം) എന്ന പദ്ധതിയിലൂടെയാണ് സഹായം ലഭിക്കുക. സംയോജിത കൃഷി, ഭക്ഷ്യ സംസ്‌കരണം, ക്ഷീരോല്‍പ്പാദനം, മത്സ്യകൃഷി, ആട്, കോഴി വളര്‍ത്തല്‍, പുഷ്പ കൃഷി, പച്ചക്കറി കൃഷി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍, തേനീച്ച വളര്‍ത്തല്‍, ഹോംസ്‌റ്റേ, റിപ്പയര്‍ ഷോപ്പുകള്‍, ചെറുകിട വ്യാപാര സ്ഥാനപങ്ങള്‍, ടാക്‌സി സര്‍വ്വീസ്, ബ്യൂട്ടി പാര്‍ലറുകള്‍, എന്നിങ്ങനെ വിവിധ സംരംഭങ്ങള്‍ തുടങ്ങാനാണ് വായ്പ അനുവദിക്കുക.
15 ബാങ്കുകളുടെ 5000ലധികം ശാഖകള്‍ വഴിയാണ് വായ്പകള്‍ അനുവദിക്കുന്നത്. https://norkaroots.org എന്ന വെബ്സൈറ്റിലൂടെ വായ്പയ്ക്ക് അപേക്ഷിക്കാം. പാസ്‌പോര്‍ട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം അപ്‍ലോഡ് ചെയ്യണം. രണ്ടുവര്‍ഷം വിദേശവാസം തെളിയിക്കാനുള്ള പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും അപേക്ഷയ്‌ക്കൊപ്പം നല്‍കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ