വിയറ്റ്നാം, ഇറാഖ് എംബസി അറ്റസ്റ്റേഷൻ ഇനി മുതൽ നോർക്ക റൂട്ട്സിൽ ലഭിക്കും

Published : Feb 23, 2023, 04:29 PM IST
വിയറ്റ്നാം, ഇറാഖ് എംബസി അറ്റസ്റ്റേഷൻ ഇനി മുതൽ നോർക്ക റൂട്ട്സിൽ ലഭിക്കും

Synopsis

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ സെന്ററുകളിൽ നിന്നാണ്  സേവനം ലഭിക്കുക.

തിരുവനന്തപുരം: വിദ്യാഭ്യാസ (Educational), വ്യക്തിവിവര സർട്ടിഫിക്കറ്റുകളുടെ (Non-Educational) വിയറ്റ്നാം, ഇറാഖ് എംബസി അറ്റസ്റ്റേഷൻ സേവനങ്ങൾ ഇനി മുതൽ നോർക്ക റൂട്ട്സിന്റെ മൂന്ന് റീജിയണൽ ഓഫീസുകളിൽ നിന്നും ലഭിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ സെന്ററുകളിൽ നിന്നാണ്  സേവനം ലഭിക്കുക.

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ HRD അറ്റസ്റ്റേഷന്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയ സാക്ഷ്യപ്പെടുത്തല്‍ (MEA), വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഹോം അറ്റസ്‌റ്റേഷന്‍, (യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ), ഖത്തര്‍, ബഹറൈന്‍, കുവൈറ്റ്, സൗദി അറേബ്യ) സാക്ഷ്യപ്പെടുത്തല്‍, നൂറോളം രാജ്യങ്ങള്‍ അംഗങ്ങളായുളള അന്താരാഷ്ട്ര അംഗീകാരമുളള അപ്പോസ്റ്റില്‍ അറ്റസ്‌റ്റേഷന്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Read also:  ജർമ്മനിയില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കായുള്ള ട്രിപ്പിൾ വിൻ പദ്ധതിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്