പ്രവാസികള്‍ക്കായി പുതിയ ഡിവിഡന്‍റ് പദ്ധതിയുമായി നോര്‍ക്ക

By Web TeamFirst Published Dec 24, 2018, 2:45 AM IST
Highlights

അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ അയ്യായിരത്തി അഞ്ഞൂറ് രൂപ ഡിവിഡന്റ് നല്‍കുന്നതാണ് പദ്ധതി

ദുബായ്: പ്രവാസികൾക്കായി നോര്‍ക്ക പുതിയ ഡിവിഡന്റ് പദ്ധതി കൊണ്ട് വരുന്നു. അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ അയ്യായിരത്തി അഞ്ഞൂറ് രൂപ ഡിവിഡന്റ് നല്‍കുന്നതാണ് പദ്ധതി.

പ്രവാസികള്‍ക്ക് നിരവധി ക്ഷേമ പദ്ധതികള്‍ തയാറാക്കി വരികയാണെന്നും അതില്‍ പ്രധാനപ്പെട്ടതാണ് ഡിവിഡന്‍റ് പദ്ധതിയെന്നും നോര്‍ക്കയുടെയും കേരള  പ്രവാസി ക്ഷേമ നിധി ബോര്‍ഡിന്‍റെയും ഭാരവാഹികള്‍ ദുബായിയില്‍ അറിയിച്ചു . എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള റിക്രൂട്ട്മെന്റിന് നോര്‍ക്ക വഴി രേഖകള്‍ അറ്റസ്റ്റ് ചെയ്യാന്‍ സംവിധാനം നിലവില്‍ വന്നിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ഗള്‍ഫ് നാടുകളില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതുദേഹം നാട്ടില്‍ എത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പ്രവാസിക്ഷേമനിധി അധ്യക്ഷന്‍ പി.ടി.കുഞ്ഞുമുഹമ്മദ് പറഞ്ഞു.  നോര്‍ക്ക സാധ്യമായ ഇടപെടലുകള്‍ ഇക്കര്യത്തില്‍ നടത്തുനുണ്ട് . സമഗ്ര കുടിയേറ്റ നയം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കണം എന്നതാണ് കേരളത്തിന്‍റെ ആവശ്യമെനും നോര്‍ക്ക അധികൃതര്‍ പറഞ്ഞു.

click me!