യുഎഇയില്‍ മലയാളി യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

Published : Jan 05, 2020, 10:46 PM IST
യുഎഇയില്‍ മലയാളി യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

Synopsis

ദുബായ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഞായഴാഴ്ച രാത്രി 12 മണിക്കുള്ള ഷാര്‍ജ - തിരുവനന്തപുരം വിമാനത്തില്‍ നാട്ടിലേക്ക് എത്തിക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു. 

കരാമ: ദുബായിലെ കരാമയിൽ മലയാളി യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. കൊല്ലം കയ്യാലക്കല്‍ എരവിപും റാഹില മന്‍സില്‍ അബ്ദുല്‍ മുഹമ്മദ് നവാബിന്റെ മകന്‍ നബീല്‍ മുഹമ്മദ് (32) ആണ് മരിച്ചത്. താമസ്ഥലത്തുവച്ചായിരുന്നു മരണം സംഭവിച്ചത്. മെഡോര്‍ 24X7 ആശുപത്രിയിലെ പര്‍ച്ചേഴ്‌സ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു.

ഞായറാഴ്ച രാവിലെ ഉറക്കം ഉണരാതിരുന്നതോടെ കൂടെയുള്ളവര്‍ വിളിച്ചു നോക്കിയിരുന്നു. എന്നാൽ, ഉറക്കം ഉണരുന്നത് കാണാതായതോടെ കൂടെ താമസിക്കുന്നവർ ആംബുലൻസ് വിളിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയിൽ വച്ചായിരുന്നു മരണം സ്ഥിരീകരിച്ചത്. ദുബായ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഞായഴാഴ്ച രാത്രി 12 മണിക്കുള്ള ഷാര്‍ജ - തിരുവനന്തപുരം വിമാനത്തില്‍ നാട്ടിലേക്ക് എത്തിക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു. 

ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ദുബായ് സോനപുര്‍ എംബാമിംഗ് സെന്ററില്‍ മയ്യത്ത് നമസ്‌കാരവും ശേഷം പൊതുദര്‍ശനവും നടക്കും.
മിന്‍ഷയാണ് ഭാര്യ. മാതാവ് അസി നവാബ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത, സലാല-കേരള സെക്ടറിൽ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്‍പ്രസ്
പുതിയ ട്രാഫിക് നിയമം ഫലപ്രദമാകുന്നു, കുവൈത്തിൽ അപകടകരമായ ഡ്രൈവിംഗ് ഗണ്യമായി കുറഞ്ഞു